വ്യാപാരികളുടെ കടയടപ്പ് സമരം മൂവാറ്റുപുഴയില്‍ പൂര്‍ണ്ണം

മൂവാറ്റുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരം മൂവാറ്റുപുഴയില്‍ പൂര്‍ണ്ണം. വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി രാവിലെ മുതല്‍ വൈകിട്ട് വരെ കടയടപ്പ് സമരം നടത്തിയത്. അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, ട്രേഡ് ലൈന്‍സിന്റെ പേരില്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 29ന് കാസര്‍ഗോഡുനിന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ ആരംഭിച്ച യാത്ര ഇന്ന് തിരുവന്തപുരത്ത് സമാപിച്ചു. മൂവാറ്റുപുഴയില്‍ ഏതാനും ചില മെഡിക്കല്‍ ഷോപ്പുകളും, ചില വ്യാപാരസ്ഥാപനങ്ങളും ഒഴികെയുള്ള ബാക്കി എല്ലാ സ്ഥാപനങ്ങളും സമരത്തെ തുടര്‍ന്ന് അടഞ്ഞുകിടന്നു. നഗരത്തിലെ പെട്രോള്‍ പമ്പുകള്‍ സാധാരണ ദിവസങ്ങളിലെ പോലെ തന്നെ തുറന്ന് പ്രവര്‍ത്തിച്ചു. ഹോട്ടലുകളും, ചെറിയ ഭക്ഷണ വ്യാപാര സ്ഥാപനങ്ങളുമടക്കം അടഞ്ഞുകിടന്നതിനാല്‍ നഗരത്തിലെത്തിയവര്‍ വലഞ്ഞു.

 

Back to top button
error: Content is protected !!