ഇളകി മറിഞ്ഞു ഇടുക്കി; കൊട്ടിക്കലാശം പൂര്‍ത്തിയാക്കി യുഡിഎഫ്

ഇടുക്കി : തുടക്കം മുതലുള്ള ആവേശം ഒട്ടും ചോരാതെ തന്നെ കൊട്ടിക്കലാശം പൂര്‍ത്തിയാക്കി യുഡിഎഫ്. നാല്പത് ദിവസങ്ങള്‍ നീണ്ട പ്രചാരണചൂടിന് അവസാനമായാണ് യുഡിഎഫിന്റെ കൊട്ടിക്കലാശം ഇന്ന് സമാപിച്ചത്. വൈകിട്ട് 3ഓടെ മുതല്‍ കൊട്ടിക്കലാശം നടക്കുന്ന ഗാന്ധി സ്‌ക്വയറില്‍ പ്രവര്‍ത്തകര്‍ എത്തി. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരാണ് യുഡിഎഫ് കൊട്ടിക്കലാശം കൊഴുപ്പിച്ചത്. നൂറു കണക്കിന് പ്രവര്‍ത്തകരാണ് ഇവിടെ എത്തി ചേര്‍ന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് കൊട്ടിക്കലാശത്തില്‍ എത്തു പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളും വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് അഭിവാദ്യം ചെയ്ത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. താഴെ തട്ടിലെ ചിട്ടയായ പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും മികച്ച ഭൂരിപക്ഷത്തില്‍ വിജയം കൊണ്ടുവരുമെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതിക്ഷ പങ്കുവെച്ചു.

 

Back to top button
error: Content is protected !!