മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

പെരുമ്പാവൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ യുഡിഎഫ് കണ്‍വീനറുമായ പി.പി. തങ്കച്ചനെ വസതിയിലെത്തി സന്ദര്‍ശിച്ചു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് പെരുമ്പാവൂരില്‍ എത്തിച്ചേര്‍ന്ന വി.ഡി. സതീശന്‍ തിരികെ മടങ്ങുന്നതിന് മുന്‍പ് പി.പി. തങ്കച്ചനെ സന്ദര്‍ശിക്കുകയായിരുന്നു. അല്‍പ്പനേരത്തെ സംസാരങ്ങള്‍ക്കും കുശലം പറച്ചിലുകള്‍ക്കും ശേഷം തെരഞ്ഞെടുപ്പും മറ്റ് കാര്യങ്ങളും ചര്‍ച്ചാവിഷയമായി. പ്രതിപക്ഷ നേതാവിനൊപ്പം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ്, കോണ്‍ഗ്രസ് നേതാക്കളായ ടി.എം. സക്കീര്‍ ഹുസൈന്‍, ജോയി പൂണേലി, പി.പി. അവറാച്ചന്‍, പി.കെ. രാമകൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

Back to top button
error: Content is protected !!