
വാഴക്കുളം: സ്‌കൂട്ടര്‍ ഓട്ടോയില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്. ആനിക്കാട് പാരപ്പനാല്‍ പ്രസാദിന്റെ ഭാര്യ ബിന്ദുവിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ആനിക്കാട് ചിറപ്പടിയ്ക്കു സമീപം ഏനാനല്ലൂര്‍ വഴിയിലായിരുന്നു അപകടം. ആനിക്കാട് സഹകരണ ബാങ്കിലെ ജീവനക്കാരിയായ ബിന്ദു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ ഓട്ടോയില്‍ തട്ടി മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ബിന്ദുവിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.