കോതമംഗലത്ത് പര്യടനം നടത്തി സംഗീത വിശ്വനാഥന്‍

ഇടുക്കി: ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോതമംഗലം നിയോജക മണ്ഡലത്തിലെ പര്യടന പരിപാടി ഇളമ്പ്രയില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം പി.പി സജീവ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഷൈന്‍ കൃഷ്ണന്‍, ബിജെപി സംസ്ഥാന സമിതി അംഗം എം.എന്‍. ജയചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഇ.റ്റി. നടരാജന്‍, ബിജെപി. ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി വി.എന്‍. സുരേഷ്, കോതമംഗലം മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാങ്ങോട്, കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വ. സൂരജ് മലയില്‍, ജനറല്‍ സെക്രട്ടറിമാരായ ഇ.കെ. അജിത്കുമാര്‍, അരുണ്‍ നെല്ലിമറ്റം, ജയന്‍ കെ. നാരായണന്‍, എം.എന്‍. ഗംഗാധരന്‍, പി.ആര്‍. ഉണ്ണികൃഷ്ണന്‍, കെ.ആര്‍. രഞ്ജിത്, അനില്‍ ഞാളുമഠം, ഉണ്ണികൃഷ്ണന്‍ അമ്പോലി, ശോഭ രാധാകൃഷ്ണന്‍, സിന്ധു പ്രവീണ്‍, ഗ്രേസി ഷാജു, പി. ജി. ശശി എം.പി. തിലകന്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!