ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അംഗൻവാടി ജീവനക്കാർ ട്രെയിങ്ങ് ക്ലാസ് ബഹിഷ്കരിച്ച് പ്രൊജക്ട് ഓഫിസ് ഉപരോധിച്ചു.

കോതമംഗലം : ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അംഗൻവാടി ജീവനക്കാർ ട്രെയിങ്ങ് ക്ലാസ് ബഹിഷ്കരിച്ച് പ്രൊജക്ട് ഓഫിസ് ഉപരോധിച്ചു. കോതമംഗലം ബ്ലോക്ക്ഐസിഡിഎസ് പ്രോജക്ടിലെ 130 അംഗണവാടികളിലെ ജീവനക്കാര്‍ക്കാണ് ജനുവരി മാസത്തെ ശമ്പളം ലഭിക്കാത്തത്.ആറാംതിയതിക്കുള്ളില്‍ കിട്ടിയിരുന്ന ശമ്പളം കഴിഞ്ഞമാസം മുതല്‍ വൈകുകയാണ്.ഫെബ്രൂവരി പത്താംതിയതിയും ശമ്പളം ലഭക്കാതെ വന്നതോടയൊണ് പ്രൊജക്ട് ഓഫിസ് ഉപരോധിച്ചത്.അംഗണവാടി വര്‍ക്കര്‍ക്കര്‍മാര്‍ക്കായി സംഘടിപ്പിച്ചിരുന്ന പരിശീലന പരിപാടിയും ബഹിഷ്‌കരിച്ചാണ് ഉപരോധസമരം നടത്തിയത്.കൃത്യമായ ശമ്പളം ലഭിക്കാതെവന്നതുമൂലം പലആവശ്യങ്ങളും മുടങ്ങിയതായും വായ്പാതിരിച്ചടവിന്റെ ചെക്ക് മടങ്ങുന്നതുപോലെയുള്ള പ്രതിസന്ധികളും നേരിടേണ്ടിവന്നുവെന്ന് സമരക്കാര്‍ പറഞ്ഞു.ഐസിഡിഎസ് ഓഫിസില്‍ ആവശ്യത്തിന് സ്റ്റാഫില്ലാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് പറയുന്നു.രണ്ട് ക്ലാര്‍ക്കുമാരുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരാള്‍മാത്രമാണുള്ളത്.ശമ്പളവിതരണത്തിനുള്ള നടപടികള്‍ മനപൂര്‍വ്വം വൈകിക്കുന്നുവെന്ന പരാതിയും ജീവനക്കാര്‍ക്കുണ്ട്.പഴയതിനേക്കാള്‍ ജോലിഭാരം ഇപ്പോഴുണ്ട്.സര്‍വ്വേയും മറ്റ് പ്രവര്‍ത്തനങ്ങളും കൃത്യമായി പൂര്‍ത്തികരിക്കാന്‍ നിര്‍ബന്ധിതരാകുമ്പോഴും പ്രതിഫലം നല്‍കുന്നകാര്യത്തില്‍ വീഴ്ചവരുത്തുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.പ്രൊജക്ട് ലീഡര്‍ സിനി മാധവന്‍,എ.ജെ.ഷൈനി തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്.

ഫോട്ടോ….ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അംഗൻവാടി ജീവനക്കാർ ട്രെയിങ്ങ് ക്ലാസ് ബഹിഷ്കരിച്ച് കോതമംഗലത്ത് പ്രൊജക്ട് ഓഫിസ് ഉപരോധിച്ചപ്പോൾ.

Leave a Reply

Back to top button
error: Content is protected !!