ശബരി റെയിൽവേ: സംസ്ഥാന സർക്കാരിന്‍റെ നിസഹകരണം പ്രതിഷേധാർഹം-ഡീൻ

തൊടുപുഴ: സംസ്ഥാന സർക്കാരിന്‍റെ തികഞ്ഞ അലംഭാവം കൊണ്ടാണ് അങ്കമാലി – ശബരി റെയിൽവേ പദ്ധതി മരവിപ്പിച്ചതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കുന്നതായി ഡീൻ കുര്യാക്കോസ് എംപി. 1998 ൽ നിർമാണ അനുമതി  ലഭിച്ചതും 20 വർഷം മുന്പ്  അങ്കമാലി മുതൽ രാമപുരം വരെ  കല്ലിട്ട് തിരിച്ചതും ഏഴ് കിലോമീറ്റർ റെയിൽവേ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ നീളത്തിൽ പെരിയാർ പാലവും  നിർമിച്ചതുമുൾപ്പെടെ 256 കോടി രൂപ ചെലവഴിച്ച കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണ് ശബരി റെയിൽവേ. സ്ഥലമെടുപ്പ്, അലൈൻമെന്‍റ്, പ്രാദേശിക തർക്കങ്ങൾ  നിർമാണപ്രവർത്തനങ്ങളുമുൾപ്പെടെ ഇഴഞ്ഞു നീങ്ങിയ  20 വർഷങ്ങൾക്കുള്ളിൽ പദ്ധതിച്ചിലവ് 512 ശതമാനം വർധിച്ച സാഹചര്യത്തിൽ 2016 നവംബർ 15ന്  നിർമാണ ചെലവിന്‍റെ 50 ശതമാനം വഹിക്കാമെന്ന് എംഒയു കേന്ദ്രസംസ്ഥാന സർക്കാരുകൾ ഒപ്പുവയ്ക്കുകയും തുടർന്ന് ഒരു വർഷത്തിനുള്ളിൽ ഉടന്പടിയിൽ നിന്നും പിൻമാറുകയും ചെയ്തത് സംസ്ഥാന സർക്കാരിന്‍റെ റെയിൽവേ വികസനത്തോടുള്ള കടുത്ത നിസഹകരണമാണ് വ്യക്തമാക്കുന്നത്. സതേണ്‍ റെയിൽവേയുടെ ഡിവിഷൻ തല മീറ്റിംഗുകളിലും പാർളമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത എംപി മാരുടെ യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചെങ്കിലും  നിസംഗതയാണ്  സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് 256 കോടി  മുടക്കിയ ശബരി റെയിൽവേ ഉപേക്ഷിക്കുന്ന സമീപനം ഇരു സർക്കാരുകളും സ്വീകരിച്ചാൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരനടപടികളുമായ മുന്നോട്ടുപോകുമെന്ന് എംപി മുന്നറിയിപ്പ് നൽകി. 

Leave a Reply

Back to top button
error: Content is protected !!