സുഗമവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പിന് റൂറല്‍ ജില്ലാ പോലീസ് സജ്ജം

കൊച്ചി: സുഗമവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പിന് റൂറല്‍ ജില്ലാ പോലീസ് സജ്ജം. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ പോലീസടക്കം നാലായിരത്തി അഞ്ഞൂറോളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. 14 ഡിവൈഎസ്പിമാര്‍, 44 ഇന്‍സ്‌പെക്ടര്‍മാര്‍, 400 ഓളം എസ്‌ഐ / എഎസ്‌ഐമാര്‍, 2200 ഓളം സീനിയര്‍ സിപിഒ / സിപിഒമാര്‍ തുടങ്ങിയവര്‍ സുരക്ഷാ ഡ്യൂട്ടിയ്ക്കുണ്ട്. 1510 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സിആര്‍പിഎഫില്‍ നിന്ന് 41 ഉദ്യോഗസ്ഥരുമുണ്ട്. മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് 102 പേര്‍ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാകും. 102 ഗ്രൂപ്പ് പെട്രോളിംഗ് സംഘങ്ങളും 64 ലോ ആന്റ് ഓര്‍ഡര്‍ പെട്രോളിംഗ് സംഘങ്ങളുമുണ്ടാകും. കൂടാതെ ഐ.പി സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, സ്റ്റേഷന്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, ജില്ലാ സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, ഡിഐജി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് എന്നിവയും സുരക്ഷയൊരുക്കും. ബൂത്തുകളും, പരിസരങ്ങളും പോലീസ് വീഡിയോയില്‍ ചിത്രീകരിക്കും. ഇതിന് 102 ക്യാമറകളാണ് ഒരുക്കിയിട്ടുള്ളത്. റൂറല്‍ ജില്ലയില്‍ ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പുത്തന്‍കുരിശ്, മുനമ്പം, കുന്നത്തു നാട്എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളാണുള്ളത്. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

 

Back to top button
error: Content is protected !!