റബ്ബര്‍ ബോര്‍ഡ് ഡെവലെപ്‌മെന്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

കോതമംഗലം: റബ്ബര്‍ ബോര്‍ഡ് ഡെവലെപ്‌മെന്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കോഴിപ്പാളി പാര്‍ക്ക് ജംഗ്ഷനില്‍ കാനറാബാങ്കിന് സമീപമുള്ള അതിരംപുഴ കെട്ടിടത്തിേേലക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ റബ്ബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസ് ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ സാലിമോള്‍ ഈപ്പന്‍ നിര്‍വഹിച്ചു. അസ്സിസ്റ്റന്റ്‌റ് ഡെവലെപ്മെന്റ് ഓഫീസര്‍ എം.എസ് മിനി മോള്‍, ആര്‍പിഎസ് പ്രസിഡന്റുമാരായ പി.എം ബേബി, സി.എന്‍ പത്മാനാഭന്‍, വര്‍ഗ്ഗീസ് അശമന്നൂര്‍, എ.ആര്‍ പൗലോസ്, പി.റ്റി ബെന്നി, ജോസ് പാറയില്‍, ജോസ് കുര്യന്‍, ഷൈമോള്‍ ഉപ്പുകണ്ടം, കെ.എ നാസര്‍, ബെര്‍ണ്ണാഡ് ഡി കുഞ്ഞാ,അസിസ്റ്റന്റ് ഡെവലെപ്‌മെന്റ് ഓഫീസര്‍, ആര്‍ ശോഭന എന്നിവര്‍ പ്രസംഗിച്ചു. അമ്പതോളം ആര്‍ പി.എസ് പ്രതിനിധികളും, മൂവാറ്റുപുഴ റീജിയണല്‍ ഓഫീസിലെ ഓഫീസര്‍മാരായ മിനി നൈനാന്‍, കവിതാ ജെ നായര്‍, ബ്ലെസി, റിജ ജോസഫ് എന്നിവരും പങ്കെടുത്തു.

 

Back to top button
error: Content is protected !!