പ​ള്ളി​യി​ൽ ക​വ​ർ​ച്ചാ ശ്ര​മം: മോ​ഷ്ടാ​വ് പി​ടി​യി​ൽ

കൂത്താട്ടുകുളം: ടൗണ്‍ കത്തോലിക്ക പള്ളിയില്‍ കവര്‍ച്ച നടത്തുന്നതിനിടെ മോഷ്ടാവ് പോലീസ് പിടിയില്‍. പ്രതിയുടെ ആക്രമണത്തില്‍ കൂത്താട്ടുകുളം സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ദേവമാതാ കുന്ന് അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന തറവട്ടത്തില്‍ എമില്‍ ടി. ബിജു (23) ആണ് അറസ്റ്റിലായത്. പരിക്കേറ്റ എസ്എ പി.എന്‍. പ്രതാപ്, രാജേഷ് തങ്കപ്പന്‍ എന്നിവരെ കൂത്താട്ടുകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30 ടെയായിരുന്നു സംഭവം. പള്ളിക്ക് അകത്ത് പ്രവേശിച്ച മോഷ്ടാവ് മൈക്ക് സ്റ്റാന്‍ഡ് ഉപയോഗിച്ച് ഭണ്ഡാരം തകര്‍ത്തു. സംഭവം പള്ളി ശുശ്രൂഷകന്റെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പ്രതിയെ പിടികൂടുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. പിന്നീട് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്.

 

Back to top button
error: Content is protected !!