കോട്ടപ്പടിയില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി

കോതമംഗലം: കോട്ടപ്പടി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പഞ്ചായത്ത് വാട്ടര്‍ ടാങ്കിന് സമീപമുള്ള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു. 13 ലക്ഷം രൂപ വകയിരുത്തിയാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.വൈസ് പ്രസിഡന്റ് മെറ്റിന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആഷ അജിന്‍, വാര്‍ഡ് മെമ്പര്‍മാരായ സാറമ്മ ജോണ്‍, നിധിന്‍ മോഹന്‍, ബിജി. പി. ഐസക് തുടങ്ങിയവര്‍ പ്രസംഗിച്ചു. റോഡിന് സ്ഥലം വിട്ട് നല്‍കിയ കൊറ്റാലില്‍ എസ്സി യെയും, മാര്‍ എലിയാസ് കോളേജ് മാനേജര്‍ സി,എം ബേബിയെയും ചടങ്ങില്‍ ആദരിച്ചു.

 

Back to top button
error: Content is protected !!