പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ; ഹാജരായില്ലെങ്കിൽ അറസ്റ്റ്

കൊച്ചി: വെള്ളിയാഴ്ച വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍. പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് വ്യക്തമാക്കി. പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അറസ്റ്റ് ചെയ്തുകൊണ്ട് വന്ന് ജോലിക്ക് നിയോഗിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തേ ആരോഗ്യപരമായ കാരണങ്ങളാല്‍ പോളിംഗ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹരായവരെ ഒഴിവാക്കിയിട്ടുമുണ്ട്. ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നല്‍കിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!