മണിപ്പൂരില്‍ സമാധാനം പുനഃ സ്ഥാപിക്കുക: എല്‍ ഡി എഫ് പായിപ്ര ലോക്കല്‍ കമ്മറ്റി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.

മൂവാറ്റുപുഴ: മണിപ്പൂരില്‍ സമാധാനം പുനഃ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് പായിപ്ര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. പേഴയ്ക്കാപ്പിളളിയില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബുപോള്‍ ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കല്‍ സെക്രട്ടറി ഇ.ബി. ജലാല്‍ അധ്യക്ഷത വഹിച്ചു സി പി എം ലോക്കല്‍ കമ്മറ്റി അംഗം വി എച്ച് ഷെഫീക്ക്, പി കെ എസ് സംസ്ഥാന ട്രഷറര്‍ വി.ആര്‍. ശാലിനി, സി പി എം ഏരിയ കമ്മറ്റി അംഗം കെ എന്‍.ജയപ്രകാശ്, സി പി എം ലോക്കല്‍ സെക്രട്ടറി ആര്‍. സുകുമാരന്‍, കെ.കെ. ശ്രീകാന്ത്, ഷംസ് മുഹമ്മദ്, വി.എം. നൗഷാദ്, സി പി റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!