വാളകം പഞ്ചായത്തില്‍ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

വാളകം: വാളകം പഞ്ചായത്തില്‍ അഥിതി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 458 അഥിതി തൊഴിലാളികളാണ് വാളകം പഞ്ചായത്തില്‍ താമസിക്കുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന രജിസ്‌ട്രേഷന്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ എസ്എച്ച്ഒ ബൈജു പി.എം, എസ് ഐ ഉബൈസ് എം.എം ,എ എസ് ഐ സിബി അച്യുതന്‍, ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ സാറാമ്മ ജോണ്‍, പഞ്ചായത്തു മെമ്പര്‍ കെ പി എബ്രഹാം, പി പി മത്തായി എന്നിവര്‍ നേതൃത്വം നല്‍കി. വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് വിവര ശേഖരണം നടത്തിയത് .

 

Back to top button
error: Content is protected !!