മൂവാറ്റുപുഴ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാറാടി പഞ്ചായത്ത് പരിധിയിലെ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ക്യാമ്പ് ശനിയാഴ്ച

മൂവാറ്റുപുഴ: പോലീസിന്റെ ആഭിമുഖ്യത്തില്‍ മാറാടി പഞ്ചായത്ത് പരിധിയിലെ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ക്യാമ്പ് ശനിയാഴ്ച. മാറാടി പഞ്ചായത്ത് ഓഫീസില്‍ രാവിലെ 10 മുതലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. അതിഥി തൊഴിലാളികളെ ജീവനക്കാരായി വച്ചിരിക്കുന്നവരും വാടകയ്ക്ക് താമസ്സിപ്പിച്ചിരിക്കുന്നവരും അതിഥി തൊഴിലാളികളെ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ/ ആധാര്‍ കാര്‍ഡ്/ ബാങ്ക് പാസ്സ് ബുക്ക് എന്നിവ സഹിതം ക്യാംമ്പിലേയ്ക്ക് എത്താന്‍ നിര്‍ദ്ദേശിക്കണമെന്ന് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447070103 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

Back to top button
error: Content is protected !!