പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസ്: പ്രതിക്ക് 31 വര്‍ഷം കഠിനതടവും പിഴയും

കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ പ്രതിക്ക് മുപ്പത്തിയൊന്ന് വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ ആനക്കയം തുമ്പരത്ത് രാജേഷ് (39)നെയാണ് മൂവാറ്റുപുഴ സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കുവാനും അല്ലാത്തപക്ഷം 6 മാസം കൂടുതല്‍ തടവും അനുഭവിക്കേണ്ടിവരുമെന്നും കോടതി. 2018ലാണ് കേസിനാസ്പദമായ സംഭവം. അന്വേഷണ സംഘത്തില്‍ കോതമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എ യൂനസ്,സബ് ഇന്‍സ്‌പെക്ടര്‍മാരായ വി കെ ശശികുമാര്‍, വി.എം രഘുനാഥ്, സീനിയര്‍ സിപിഒമാരായ സജന, വി.എം സൈനബ, കെ.വി ഗിരീഷ് കുമാര്‍, എന്നിവരാണുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!