
തൊടുപുഴ: വൈപ്പിന്‍ സ്വദേശിനിയും 21 കാരിയുമായ പട്ടിക ജാതി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വീട്ടുകാര്‍ ഇല്ലാതിരുന്ന ദിവസം വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ അറസ്റ്റ്. കട്ടപ്പന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ നരിയംപാറ സ്വദേശി കരിമ്പോലിക്കല്‍ പ്രണവിനെ (21) തൊടുപുഴ ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ഷംസുദീന്‍, എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സിപിഒ ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് ചാഴിക്കാട് ഹോസ്പിറ്റല്‍ കാന്റീനില്‍ നിന്നും പിടികൂടിയത്. പ്രതി നാല് ദിവസം മുന്‍പ് തൊടുപുഴയില്‍ ജോലി തേടിയെത്തി കാന്റീനില്‍ കിച്ചന്‍ സ്റ്റാഫായി ജോലി നോക്കി വരികയായിരുന്നു. പ്രതി ഇപ്പോള്‍ തൊടുപുഴ സ്റ്റേഷനില്‍.