റേഡിയോ ആസ്വാദകനുള്ള ശ്രവണ ശ്രീ അവാർഡ്.കോതമംഗലം സ്വദേശിക്ക്.

Muvattupuzhanews.in

കോതമംഗലം:-തിരുവനന്തപുരം പൂജപ്പുര ആസ്ഥാനമായി പ്രവർത്തിക്കുന്ന റേഡിയോ ശ്രോതാക്കളുടെയും, ആസ്വാദകരുടെയും സംഘടനയായ കാഞ്ചിരവം കലാവേദി &ചാരിറ്റബിൾ സൊസൈറ്റിയുടെ 2019 വർഷത്തെ ശ്രവണാശ്രീ അവാർഡിന് എറണാകുളം ജില്ലയിലെ കോതമംഗലം, മാലിപ്പാറ ചെങ്ങമനാടൻ വീട്ടിൽ സി. കെ. അലക്സാണ്ടർ അർഹനായി. കേരളത്തിലെ റേഡിയോ ആസ്വാദകരുടെ കണക്കെടുത്തു ആസ്വാദന പത്രിക, കാഞ്ചിരവം കലാവേദി പ്രസിദ്ധികരിച്ചു വരുന്നു. ഇതുപ്രകാരം ദീർഘകാലം റേഡിയോ പരിപാടികൾ കേട്ടതിന്റെയും, പ്രതികരണങ്ങൾ നിരന്തരം എഴുതി അയച്ചതിന്റെയും, മറ്റുള്ളവരെ റേഡിയോ കേൾക്കാൻ പ്രേരിപ്പിച്ചതിന്റെയും അടിസ്ഥാനത്തിൽ ആണ് ഈ അവാർഡ്. ശ്രവണാശ്രീ ശില്പവും, പ്രശസ്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച അധ്യാപകനുള്ള സംസ്ഥാന – ദേശീയ അവാർഡുകൾ നേടിയിട്ടുള്ള അലക്സാണ്ടർ അറിയപ്പെടുന്നൊരു ബുൾ -ബുൾ വാദ്യ കലാകാരനും, ചിത്രകാരനും ആണ്. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ ചിത്ര കല അധ്യാപകനായിരുന്ന ഇദ്ദേഹം 1998 ൽ സർവീസ് ൽ നിന്ന് വിരമിച്ചു. 50 വർഷമായി റേഡിയോ യുടെ സ്ഥിരം ശ്രോതാവാണ്. 1980ൽ മികച്ച റേഡിയോ ശ്രോതാവായതിന് അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ. വസന്ത്. പി. സാട്ടെ റേഡിയോ സമ്മാനമായി നൽകി. കേരളത്തിലെ ആകാശവാണി നിലയങ്ങളിലൂടെ ഉള്ള വയലും വീടും, കൃഷി പാഠം പരമ്പരകളിലെ സ്ഥിരം വിജയിക്കൂടിയാണിദ്ദേഹം. സമ്മാനമായി ഇരുപതോളം റേഡിയോകളും, ഇതുകൂടാതെ രണ്ടു തവണ അഖിലേന്ത്യ പര്യടനവും നടത്തിയിട്ടുണ്ട്. കോതമംഗലം മാലിപ്പാറ ചെങ്ങമനാടൻ കുടുംബാംഗമാണ്. ഭാര്യ. പരേതയായ മേരി, മക്കൾ ഏബിൾ.സി. അലക്സ്‌, പരേതയായ അരുണിമ. തിരുവനന്തപുരം, പൂജപ്പുര സരസ്വതി മണ്ഡപത്തിലെ ശ്രീ ചിത്തിര തിരുന്നാൾ ഓഡിറ്റോറിയത്തിൽ 2020 ജനുവരി 19 നു നടക്കുന്ന കാഞ്ചി രവം കലാവേദിയുടെ വാർഷിക സമ്മേളനത്തിൽ ശ്രവണാശ്രീ പുരസ്‌കാരം അലക്സാണ്ടർക്ക് സമർപ്പിക്കും..

Leave a Reply

Back to top button
error: Content is protected !!