പൂത്തൃക്ക സഹരണ ബാങ്ക് സാമൂഹ്യ അടുക്കള തുടങ്ങി…

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

 

കോലഞ്ചേരി:കോവിഡ് അടച്ചുപൂട്ടൽമൂലം പട്ടിണിയിലായവർക്കുവേണ്ടി പൂത്തൃക്ക സഹരണ ബാങ്ക് സാമൂഹ്യ അടുക്കള തുടങ്ങി. മീമ്പാറ വൈസ് മെൻ സെന്ററിൽ പ്രവർത്തിക്കുന്ന അടുക്കളയിൽ നിന്നും ലോക്ക് ഡൗൺ കഴിയും വരെ ഭക്ഷണം സൗജന്യമായിവീട്ടിലെത്തിച്ചു നല്കും. ബാങ്ക് പ്രസിഡന്റ് എം.എസ് മുരളീധരന്റെ അദ്ധ്യക്ഷതയിൽ ബെന്നി ബഹന്നാൻ എം.പി അടുക്കളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി വർഗീസ്, വൈസ് പ്രസി : സിനി ജോയി, ബ്ലോക്ക് പഞ്ചാ: അംഗങ്ങളായ രാജമ്മ രാജൻ, ഷൈജ റെജി,പഞ്ചാ: അംഗങ്ങളായ കെ.സി.ഉണ്ണിമായ, സംഗീത ഷൈൻ, ബിന്ദു ജയൻ, എൻ.വി.കൃഷ്ണൻ കുട്ടി, അഡ്വ: ബിജു.കെ.ജോർജ്ജ്, എം.വി. ജോണി, ടി.വി. രാജൻ, ശോഭന സലിഫൻ ,മാത്യൂസ് കുമ്മണ്ണൂർ, സുശീൽ വി.ദാനിയേൽ , സെക്രട്ടറി ദീപു ദിവാകരൻ, പോൾ.വി.തോമസ്, എൻ.എൻ. രാജൻ, അനിബെൻകുന്നത്ത് , ബാബു എബ്രാഹം, കെ.ജി. പുരുഷോത്തമൻ, പ്രിൻസ് ഏലിയാസ്, പ്രദീപ് എബ്രഹാം, കെ.ജെ എൽദോ , ബാങ്ക് സെക്രട്ടറി ഷേർലി ഐസക് , കെ. ഡി. ഹരിദാസ്, ജോൺ ജോസഫ്, എസ്.ശ്രീനാഥ് , പി.എം.മിഥുൻരാജ് ,ബോസ് പടിക്കാമറ്റം, പി.എസ്.സുര എന്നിവർ സംബന്ധിച്ചു.

Back to top button
error: Content is protected !!