പുളിന്താനം കൈരളി വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം…..

 

പോത്താനിക്കാട്: പുളിന്താനം കൈരളി വായനശാലയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വായനശാല വൈസ് പ്രസിഡൻ്റ് സി.വൈ സ്കറിയ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് പോൾ സി. ജേക്കബ് അധ്യക്ഷത വഹിച്ചു. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വർഗീസ് ഓണസന്ദേശം നൽകി. മപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫിജിന അലി, പഞ്ചായത്തംഗം എൻ.എം. ജോസഫ്, വായനശാല സെക്രട്ടറി അനീഷ് മാത്യു, സി.വൈ സ്കറിയ, പ്രദീപ് കെ.സി, അൻസാർ പി.പി. ഷാജു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. കവി പ്രദീപ് കൂനാനിക്കലിനെ ചടങ്ങിൽ ആദരിച്ചു.

പടം : പുളിന്താനം കൈരളി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷത്തിൻ്റെ സമാപന സമ്മേളനം ജില്ലാപഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്യുന്നു.കൈരളി വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം…..

പോത്താനിക്കാട്: പുളിന്താനം കൈരളി വായനശാലയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വായനശാല വൈസ് പ്രസിഡൻ്റ് സി.വൈ സ്കറിയ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് പോൾ സി. ജേക്കബ് അധ്യക്ഷത വഹിച്ചു. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വർഗീസ് ഓണസന്ദേശം നൽകി. മപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫിജിന അലി, പഞ്ചായത്തംഗം എൻ.എം. ജോസഫ്, വായനശാല സെക്രട്ടറി അനീഷ് മാത്യു, സി.വൈ സ്കറിയ, പ്രദീപ് കെ.സി, അൻസാർ പി.പി. ഷാജു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. കവി പ്രദീപ് കൂനാനിക്കലിനെ ചടങ്ങിൽ ആദരിച്ചു.

പടം : പുളിന്താനം കൈരളി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷത്തിൻ്റെ സമാപന സമ്മേളനം ജില്ലാപഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!