പുളിന്താനം ഗവ. യുപി സ്‌കൂളില്‍ വാര്‍ഷികാഘോഷം

പോത്താനിക്കാട്: പുളിന്താനം ഗവ. യുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും, രക്ഷാകര്‍തൃ ദിനവും സംഘടിപ്പിച്ചു. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിജിന അലി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കൈയെഴുത്തുമാസിക ‘കലന്ദിക’യുടെ പ്രകാശനകര്‍മം ബ്ലോക്ക് പഞ്ചായത്തംഗം സാലി ഐപ്പ് നിര്‍വഹിച്ചു. ഒന്നും, രണ്ടും ക്ലാസ്സിലെ വിദ്യാര്‍ത്ഥിള്‍ ചേര്‍ന്ന് തയ്യാറാക്കിയ ‘മൊഴി മുത്തുകള്‍’ സംയുക്ത ഡയറി പ്രകാശനം ചെയ്തതിനൊപ്പം ഡിജിറ്റല്‍ പതിപ്പും പുറത്തിറക്കി. പോത്താനിക്കാട് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോളി സജി, എന്‍.എം ജോസഫ്, ജിനു മാത്യു, സജി കെ. വര്‍ഗീസ്, ഡോ.പി.സോജന്‍ ലാല്‍, ആശ സി. യാക്കോബ്, പോള്‍ സി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!