മലയാളത്തിന് അഭിമാനം; ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി

ന്യൂഡല്‍ഹി: മലയാള ചിത്രം ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ മത്സരിക്കുക. ഗിരീഷ് കര്‍ണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയകാലം പകര്‍ത്തിയ ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്തത്. വലിയ സന്തോഷവും അഭിമാനവും നല്‍കുന്ന നിമിഷമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ടൊവിനോ, ആസിഫ് അലി, ലാല്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ അടക്കമുള്ള പ്രമുഖരാണ് ചിത്രത്തില്‍. ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് 2018. 2018ല്‍ കേരളത്തെ മുക്കിയെ പ്രളയ ദുരന്തത്തിന്റെ കാഴ്ചകളുടെ തീവ്രത ചോരാതെ വെള്ളിത്തിരയിലെത്തിച്ച ചിത്രമാണ് ‘2018’.

Back to top button
error: Content is protected !!