നൂറിന്റെ നിറവില്‍ പോത്താനിക്കാട് മാര്‍ത്തോമാ എല്‍ പി സ്‌കൂള്‍

പോത്താനിക്കാട്: ബ്രിട്ടീഷ് രാജഭരണ കാലത്ത് ആരംഭിച്ച പോത്താനിക്കാട് കൂരംകുന്ന് മാര്‍ത്തോമ എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇതോടൊപ്പം നടന്ന സ്‌കൂള്‍ വാര്‍ഷികം മുന്‍ എം.പി. ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജസ്റ്റിന്‍ ഫിലിപ്പ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് എന്‍. രഞ്ജിത്ത് കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, പ്രധാനാധ്യാപിക ജെയ്‌മോള്‍ ജോസഫ്, ശ്രീകാന്ത് വാസു, എ.വി. ശ്രുതി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!