വിദൂര വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ കുട്ടമ്പുഴയില്‍ എത്തിച്ചു

കോതമംഗലം: ഇടുക്കി ലോക്‌സഭ മണ്ഡലം തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ കുട്ടമ്പുഴയില്‍ എത്തിച്ചു. കുട്ടമ്പുഴ ഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ ആദിവാസി കോളനികളിലാണ് പോളിംഗ് സ്റ്റേഷനുകള്‍ ഉള്ളത്. താളുംകണ്ടം ഒഴിച്ചുള്ള പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ ബ്ലാവന കടവില്‍ എത്തിച്ച് ജങ്കാര്‍ വഴിയാണ് മറുകരയിലെത്തിച്ചത്. ബ്ലാവനക്കടവില്‍ പാലമില്ലാത്തത് കൊണ്ടാണ് മറുകരെയെത്താന്‍ ജങ്കാറിനെ ആശ്രയിക്കേണ്ടി വന്നത്. 43-ാം ബൂത്ത് നമ്പറായ തലവച്ചപാറയില്‍ 421 ഉം, തേരയില്‍ – 61-ഉം, കുഞ്ചിപ്പാറയില്‍ 265 ഉം, വാരിയത്ത് 168 ഉം വോട്ടര്‍മാരാണുള്ളത്.താളുംകണ്ടത്ത് 118 വോട്ടര്‍മാരും ഉണ്ട്. ദുര്‍ഘട കാട്ടുപാതകളിലൂടെ മണിക്കൂറുകള്‍ ജീപ്പില്‍ സഞ്ചരിച്ച് വേണം ഇവിടെയെത്താന്‍.

 

Back to top button
error: Content is protected !!