നിരന്തര കുറ്റവാളികള്‍ക്കതിരെ നടപടി ശക്തമാക്കി പോലീസ്

മൂവാറ്റുപുഴ: നിരന്തര കുറ്റവാളികള്‍ക്കതിരെ ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട് കൂടുതല്‍ ശക്തമാക്കി എറണാകുളം റൂറല്‍ ജില്ലാ പോലീസ്. ഗുണ്ടാ – സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി റൂറല്‍ജില്ലയില്‍ ആവിഷ്‌ക്കരിച്ച്ന ടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്. ഇതിന്റെ ഭാഗമായി സെപ്തംബറില്‍ മാത്രം ഒമ്പതു പേര്‍ക്കെതിരെ കാപ്പ ചുമത്തി നടപടിയെടുത്തു. നാല് പേരെ
ജയിലിലടച്ചു. അഞ്ചു പേരെ നാടുകടത്തി. കൊലാപാതകം, കൊലപാതക ശ്രമം, രാസലഹരി വില്‍പന തുടങ്ങിയ കേസുകളില്‍ പ്രതിയായ ടോണി (അയ്യമ്പുഴ), കൊലപാതക ശ്രമം മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ അജിത് ബാബു (ഞാറയ്ക്കല്‍), മോഷണക്കേസുകളില്‍ പ്രതിയായ പങ്കന്‍ എന്ന് വിളിക്കുന്ന ഷിജു (കുന്നത്തു നാട്) കൊലപാതക ശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ ജോസ്ഫിന്‍ (അങ്കമാലി) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. അമല്‍ നാഥ് (മൂവാറ്റുപുഴ), യാസര്‍ അറാഫത്ത് (ആലുവ), ഉല്ലാസ് ഉണ്ണി (കോതമംഗലം), രപ്പന്‍ എന്ന് വിളിക്കുന്ന രതീഷ് (ഞാറയ്ക്കല്‍), ബോണി (രാമമംഗലം) എന്നിവരെയാണ് നാട് കടത്തിയത്. വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതികളും, നിരന്തര കുറ്റവാളികളുമാണിവര്‍. ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റവാളികളെ നിരീക്ഷിച്ച് കുറ്റകൃത്യത്തിന്റെ സ്വഭാവവും എണ്ണവും പരിശോധിച്ചാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുന്നത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 88 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 67പേരെ നാടു കടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകും. നിരന്തര മയക്ക്മരുന്ന് വില്‍പ്പനക്കാരായ റൂറല്‍ ജില്ലയിലെ ഒമ്പത് പേര്‍ പിറ്റ് എന്‍ ഡി പി എസ് ആക്ട് പ്രകാരം ജയിലിലാണ്. കുടുതല്‍ കുറ്റവാളികള്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമുണ്ട്.