വാഴക്കുളത്ത് എംഡിഎംഎയുമായി യുവാക്കള്‍ പോലീസ് പിടിയില്‍

വാഴക്കുളം: എംഡിഎംഎയുമായി യുവാക്കള്‍ പോലീസ് പിടിയില്‍. കലൂര്‍ കാരിക്കല്‍ ഡാല്‍വിന്‍(23), കല്ലൂര്‍ക്കാട് മണിയന്ത്രം രണ്ടുകല്ലിങ്കല്‍ അമല്‍(24), ഏനാനല്ലൂര്‍ തരിശ് പുതു വേലിച്ചിറയില്‍ ബിനു (30) എന്നിവരാണ് വാഴക്കുളം പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് ആറോടെ വാഴക്കുളത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് യുവാക്കളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. പൈനാപ്പിള്‍ ലോഡുമായി ബംഗളുരുവില്‍ പോയി തിരികെയെത്തിയതായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്കിനുള്ളില്‍ നിന്ന് 3.87 ഗ്രാം എംഡിഎംഎ പിടികൂടുകയായിരുന്നു. കല്ലൂര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Back to top button
error: Content is protected !!