എട്ട് മാസത്തിനുള്ളില്‍ പി.എം അസീസിനെ താഴെ ഇറക്കും: കോണ്‍ഗ്രസ് നേതൃത്വം

മൂവാറ്റുപുഴ: നഗരസഭ കൗണ്‍സിലര്‍ പ്രമീള ഗീരിഷ്‌കുമാറിനെ അയോഗ്യയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് വന്നതോടെ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസിനെതിരെ നിയമപോരാട്ടം ശക്തമാക്കാന്‍ പായിപ്രയിലെ കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസും മുസ്ലീം ലീഗും ഒറ്റക്കെട്ടായി പോരാട്ടം തുടരുകയാണ്.

പി.എം അസീസിനെ അയോഗ്യനാക്കനായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയിരിക്കുന്ന പരാതി ഈ മാസം 12ന് ആദ്യ സിറ്റിംഗ് നടത്തും. 8 മാസത്തിനുള്ളില്‍ യുഡിഎഫില്‍ നിന്ന് കൂറുമാറി എല്‍ഡിഎഫില്‍ ചേര്‍ന്ന പി.എം അസീസിനെ താഴെ ഇറക്കുമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി.

 

Back to top button
error: Content is protected !!