കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവത്തിന് തുടക്കമായി.

പിറവം: വിശ്വരൂപം പ്രതിഷ്‌ഠയായുള്ള അപൂർവം വൈഷ്‌ണവ ക്ഷേത്രങ്ങളിൽ ഒന്നായ കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവത്തിന് തുടക്കമായി. 2020 ജനുവരി 3 വരെ നീണ്ടുനിൽക്കുന്ന വിശ്വരൂപ ദർശന മഹോത്സവത്തിന് മുന്നോടിയായി ദീപാരാധനക്കുശേഷം പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ 18 ദിവസം മാത്രം ഭഗവാന് ചാര്‍ത്താനുള്ള വിശ്വരൂപഗോളക ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട് പരമേശ്വരൻ നമ്പൂതിരി,മേൽ ശാന്തി ബ്രഹ്മശ്രീ കണ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വ൦ വഹിച്ചു. ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് സി.സി.ശ്രീകുമാർ,ക്ഷേത്രഉപദേശകസമിതി ചെയർമാൻ പ്രൊഫ.കെ.ശശി കുമാർ,കെ.സി.അശോകൻ,ഇ.കെ.ഗോപകുലൻ നായർ,വി.പി.രമേശൻ എന്നിവർ നേതൃത്വോ൦ നൽകി. പതിനെട്ട് ദിവസവും നാരായണീയ പാരായണവും, ഭഗവത്‌ഗീത പ്രഭാഷണവും നാമസങ്കീർത്തനവും ഉണ്ടായിരിക്കും.

Leave a Reply

Back to top button
error: Content is protected !!