പിറവം ആരക്കുന്നത്ത് ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.

പിറവം: ആരക്കുന്നത്ത് ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.നടക്കാവ് റോഡിൽ ആരക്കുന്നം എ.പി വർക്കി ആശുപത്രിക്ക് സമീപമായിരുന്നു അപകടം.പിറവം ഐ ടി സി വിദ്യാർത്ഥിയായ ലിജോ (19)-യാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് അപകടം.ആമ്പല്ലൂർ പാണാർ പാലത്തിന് സമീപം താമസിക്കുന്ന യുവാവ്സുഹൃത്തിനൊപ്പം ബൈക്കിൽ കോളേജിലേക്ക് പോകും വഴി എതിർ ദിശയിൽ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിയുടെ തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.എന്നാൽ അപകടം ഉണ്ടാക്കിയത് ടിപ്പർ ലോറി അല്ലാ എന്നും പൈറ്റക്കുളം മാർബിൾസിന്റെ വണ്ടി ആയിരുന്നു എന്നും ആ വാഹനം ഒരു ടിപ്പെറിനെ ഓവർടേക്ക് ചെയ്ത് ചെന്നപ്പോൾ അപകടം സംഭവിക്കുകയും നിർത്താതെ പോയ വാഹനം കുറച്ച് ദൂരെ വണ്ടി ഉപേക്ഷിച്ച് പോവുകയും ചെയ്തു എന്നും ഒരു വിഭാഗം സമീപവാസികൾ അഭിപ്രായപ്പെട്ടു
