പിടവൂര്‍ – പനക്കല്‍പ്പടി റോഡ് കോണ്‍ക്രീറ്റ് ചെയ്തു

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ പിടവൂര്‍ – പനക്കല്‍പ്പടി റോഡ് കോണ്‍ക്രീറ്റ് ചെയ്തു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റിംഗ് നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് കോണ്‍ക്രീറ്റിംഗ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റിയാസ് തുരുത്തേല്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ഓവര്‍സിയര്‍ ലിജുനു അഷറഫ്, മേറ്റ് ഷാജിത സാദിഖ്, സലിം ചുള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!