തൂങ്ങാലി സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടം ഉദ്‌ഘാടനം ചെയ്തു


പെരുമ്പാവൂർ : വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പണികഴിപ്പിച്ച സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. അടിയന്തിര ഘട്ടങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ എം.എൽ.എക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിന് തുക അനുവദിച്ചത്. 
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് ഒ. ദേവസ്സി,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾ ഉതുപ്പ്, കെ.പി വർഗീസ്, സീന ബിജു, എം.പി പ്രകാശ്, പ്രീത സുകു, പഞ്ചായത്ത് അംഗങ്ങളായ ലീന ജോയി, ഷീബ ചാക്കോ, പ്രിയ തോംസൻ, ബീന പൗലോസ്, സുധീഷ് ബാലൻ, മോഹനൻ, മുൻ പ്രസിഡന്റ് റെജി ഇട്ടൂപ്പ്,  ആശുപത്രി വികസന സമിതി അംഗങ്ങളായ ഒ.സി കുര്യാക്കോസ്, എൽദോ ചെറിയാൻ, റോയി പുതുശ്ശേരി, പി.എം മാത്യു, കെ.എം പൗലോസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Back to top button
error: Content is protected !!