അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ പെരിഫറല്‍ മീറ്റ് ഇന്ന് സമാപിക്കും

കോലഞ്ചേരി: അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്ററിന്റെ രണ്ട് ദിവസത്തെ ‘പെരിഫറല്‍ മീറ്റ്’ കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പത്താംമൈല്‍ പെറ്റ്‌റോസ് ഇവന്റ് സെന്ററില്‍ ആരംഭിച്ചു. എംഒഎസ്‌സി മെഡിക്കല്‍ കോളേജ് ട്രഷററും സിന്തെറ്റ് ജോ. എംഡിയുമായ അജു ജേക്കബ് ഉദ്ഘാടനം ചെയ്തു. എഎസ്‌ഐ കേരള ഘടകം ചെയര്‍മാന്‍ എം.പി. ശ്രീജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. മധു മുരളി, സംഘാടക സമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. വിജി പോള്‍ തോമസ്, കണ്‍വീനര്‍ ഡോ. ആര്‍. രാമു, ഡോ. ആര്‍.സി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 300 ല്‍ പരം ഡോക്ടര്‍മാരും, പിജി വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയെ കുറിച്ച് വിദഗ്ധര്‍ ക്ലാസ്സ് നയിച്ചു. പ്രബന്ധാവതരണം, ഇ- പോസ്റ്റര്‍, സെമിനാര്‍ തുടങ്ങിയവയും നടന്നു.

 

Back to top button
error: Content is protected !!