സഭാ സൗഹൃദ വേദിയായി ഇഞ്ചൂര്‍ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രദക്ഷിണം

കോതമംഗലം : ഇഞ്ചൂര്‍ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിലെ ഇടവക മധ്യസ്ഥന്റെ തിരുനാളിനോടനുബന്ധിച്ച് വികാരി ഫാ. ഔസേപ്പച്ചന്‍ നെടുംപുറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രദക്ഷിണം സഭാ സൗഹൃദ വേദിയായി മാറി. ശനിയാഴ്ച വൈകിട്ട് കത്തോലിക്ക പള്ളിയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ഇഞ്ചൂര്‍ മാര്‍ തോമ യാക്കോബായ പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തി. പള്ളി വികാരി ഫാ. എല്‍ദോസ് കാക്കനാട്ട്, കൈക്കാരന്‍മാര്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പ്രദക്ഷിണത്തെ സ്വീകരിച്ചു.

Back to top button
error: Content is protected !!