മിശ്ര ഭോജനം: വാര്‍ഷികാചരണം നടത്തി പല്ലാരിമംഗലം ദേശീയ വായനശാല

കവളങ്ങാട്: സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്ര ഭോജനത്തിന്റെ 107-ാമത് വാര്‍ഷികാചരണം നടത്തി. പല്ലാരിമംഗലം ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ പൈമറ്റം എസ്സി കമ്യൂണിറ്റി ഹാളില്‍ നടന്ന ദിനാചാരണം വാര്‍ഡ് മെമ്പര്‍ എ.എ രമണന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ വായനശാല പ്രസിഡന്റ് കെ എ യൂസുഫ് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എം.എം ബഷീര്‍, എം.എ ശിവന്‍, പ്രസന്ന ശശി, വത്സ തങ്കപ്പന്‍, ശാന്ത സുകു എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!