പായിപ്ര സമഷ്ടി റസിഡന്റ്‌സ് അസ്സോസിയേഷന്‍ ബാലസഭ രൂപീകരിച്ചു

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ സമഷ്ടി റസിഡന്റ്‌സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാല സഭ രൂപീകരിച്ചു.കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും ഉന്നത വിക്തിത്വം ഉള്ളവരായി വളര്‍ത്തികൊണ്ട് വരുന്നതിനും ആവശ്യമായ പരിശീലന ക്ലാസുകള്‍ നല്‍കുന്നതിനായി പഞ്ചായത്ത് രണ്ടാം വാര്‍ഡിലാണ് ബാല സഭ രൂപീകരിച്ചത്. രൂപീകരണ യോഗം നാഷ്ണല്‍ ഫാക്കല്‍റ്റി (എന്‍.ഐ.ആര്‍.ഡി ഹൈദ്രാബാദ്) ഇ.എ.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സമഷ്ടി റസിഡന്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് മുരളീധരന്‍ അകത്തൂട്ട് അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ പി.എച്ച് സക്കീര്‍ ഹുസൈന്‍, സമഷ്ടി റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.പി.എം. മുഹമ്മദ്, വി.പി.ആര്‍.കര്‍ത്ത, അഡ്വ.എല്‍ദോസ്.പി.പോള്‍, ഇ.ബി.ജലാല്‍, എ. പി. കുഞ്ഞ്, അലി പായിപ്ര എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!