പായിപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എ ഡി എസ് വാര്‍ഷികാഘോഷം നടന്നു

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എ ഡി എസ് വാര്‍ഷികാഘോഷം പായിപ്ര ഗവ. യുപി സ്കൂളില്‍ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ആലീസ് കെ. ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം പി.എസ്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ മുഖ്യ പ്രഭാഷണം നടത്തി. മുതിര്‍ന്ന കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം ആദരിച്ചു. എഡിഎസ് പ്രസിഡന്റ് മേരി സന്തോഷ്, സെക്രട്ടറി ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം സ്മിത സിജു സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്തംഗംങ്ങളായ നസീമ സുനില്‍, അശ്വതി ശ്രീജിത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സിനി സുധീഷ്, സിഡിഎസ് മെന്പര് രമണി കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.