പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ പി.എം അസീസ്

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ പി.എം അസീസ്. മുസ്ലിം ലീഗിലെ എം.എസ് അലിയാരാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. ധാരണ പ്രകാരം കോണ്‍ഗ്രസിലെ മാത്യൂസ് വര്‍ക്കി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ മൂന്നുവര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും പിന്നീടുള്ള രണ്ട് വര്‍ഷം മുസ്ലീംലീഗിനും എന്നായിരുന്നു ധാരണ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ആദ്യ രണ്ടുവര്‍ഷം മാത്യൂസ് വര്‍ക്കിയും, ഒരു വര്‍ഷം പി.എം അസീസിനും പദവി നല്‍കാന്‍ തീരുമാനിച്ചെങ്കിലും കരാര്‍ എഴുതിയിരുന്നില്ല. പ്രസിഡന്റായ മാത്യൂസ് വര്‍ക്കി മൂന്നുവര്‍ഷവും സ്ഥാനത്ത് തുടര്‍ന്നു. ഇതിനിടെ പലപ്പോഴും സ്ഥാനം വിട്ടുതരണമെന്ന് അസീസ് ആവശ്യപ്പെട്ടെങ്കിലും വിലപ്പോയില്ല. മുന്‍ ധാരണ അനുസരിച്ച് ഒരുവര്‍ഷം പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന അസീസിന്റെ ആവശ്യം അംഗീകരിക്കാന്‍ യുഡിഎഫ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫുമായി ചേര്‍ന്ന് മത്സരിക്കാന്‍ അസീസ് തീരുമാനിച്ചത്. 22 അംഗ പഞ്ചായത്ത് സമിതിയില്‍ കോണ്‍ഗ്രസിന് ഒമ്പതും, മുസ്ലീം ലീഗിന് മൂന്നും ഉള്‍പ്പടെ യുഡിഎഫിന് 12 അംഗങ്ങളും, സിപിഎം എട്ട് , സിപിഐ രണ്ട് എന്നിങ്ങനെ എല്‍ഡി.എഫിന് 10 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. അസീസിനൊപ്പം മറ്റൊരാള്‍ കൂടി എല്‍ഡിഎഫില്‍ ചേര്‍ന്നതായാണ് ലഭിക്കുന്ന വിവരം.

 

Back to top button
error: Content is protected !!