പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച പി.എം അസീസിന് വിജയം

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച പി.എം അസീസിന് വിജയം. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പി.എം അസീസ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കത്തെ തുടര്‍ന്നാണ് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചത്. ധാരണ പ്രകാരം കോണ്‍ഗ്രസിലെ മാത്യൂസ് വര്‍ക്കി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ മൂന്നുവര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും പിന്നീടുള്ള രണ്ട് വര്‍ഷം മുസ്ലീംലീഗിനും എന്നായിരുന്നു ധാരണ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ആദ്യ രണ്ടുവര്‍ഷം മാത്യൂസ് വര്‍ക്കിയും, ഒരു വര്‍ഷം പി.എം അസീസിനും പദവി നല്‍കാന്‍ തീരുമാനിച്ചെങ്കിലും മൂന്നുവര്‍ഷവും മാത്യൂസ് വര്‍ക്കി തന്നെ പ്രസിഡന്റായി തുടര്‍ന്നു. പലപ്പോഴും സ്ഥാനം വിട്ടുതരണമെന്ന് അസീസ് ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. കാലവധി പൂര്‍ത്തിയാക്കി കഴിഞ്ഞ ആഴ്ച മാത്യൂസ് വര്‍ക്കി സ്ഥാനം ഒഴിയുകയും, പിന്നാലെ 23ന് തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവാിടുകയും ചെയ്തു. തുടര്‍ന്ന് യുഡിഎഫിലെ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ക്ക് നേതൃത്വം വിപ്പ് നല്‍കി. എന്നാല്‍ കോണ്‍ഗ്രസിലെ പി.എം.അസീസ് വിപ്പ് കൈപ്പറ്റിയില്ല. മുന്‍ ധാരണ അനുസരിച്ച് ഒരുവര്‍ഷം പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന നിലപാടില്‍ അസീസ് ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മുസ്ലീംലീഗ് തയറായില്ല. കോണ്‍ഗ്രസിന് മൂന്നു വര്‍ഷം പ്രസിഡന്റ് സ്ഥാനം ലഭിച്ചെന്നും അടുത്ത ഊഴം തങ്ങളുടേതാണെന്ന നിലപാടില്‍ നിലപാടില്‍ മുസ്ലീംലീഗും ഉറച്ച് നിന്നു. ഒരുവര്‍ഷം പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന അസീസിന്റെ ആവശ്യം അംഗീകരിക്കാന്‍ യുഡിഎഫ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫുമായി ചേര്‍ന്ന് മത്സരിക്കാന്‍ അസീസ് തീരുമാനിച്ചത്.

 

Back to top button
error: Content is protected !!