പായിപ്ര ഗവ. യു.പി സ്‌കൂളില്‍ തെളിച്ചം പദ്ധതിയുടെ വിജയ പ്രഖ്യാപനം നടത്തി

മൂവാറ്റുപുഴ : വിദ്യാര്‍ത്ഥികളിലെ ഭാഷാപരമായ അടിസ്ഥാന ശേഷികള്‍ ഉറപ്പിക്കുന്നതിന് പായിപ്ര ഗവ. യു.പി സ്‌കൂളില്‍ നടപ്പിലാക്കിയ തെളിച്ചം പഠന പോഷണ പദ്ധതിയുടെ വിജയ പ്രഖ്യാപനം വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളെ എഴുത്ത്, വായന, സര്‍ഗാത്മക രചനക തുടങ്ങിയവയില്‍ ഏര്‍പ്പെടാന്‍ പ്രാപ്തരാക്കുക എന്നയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയക്ക് തുടക്കം കുറിച്ചത്. രാവിലെ പ്രത്യേകം സമയം കണ്ടെത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതിനായി പ്രത്യേകം മൊഡ്യൂളും, രക്ഷിതാക്കളുടെ സഹകരണത്തോടെ പഠനോപകരണ ശില്‍പശാലയും സംഘടിപ്പിച്ചിരുന്നു. ചിത്രക്കാര്‍ഡുകള്‍, വായനക്കാര്‍ഡുകള്‍, വീഡിയോ ചിത്രങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് അധ്യാപകര്‍ ക്ലാസുകള്‍ നയിച്ചത്. ജൂലൈ മുതല്‍ മാര്‍ച്ച് 15 വരെയായിരുന്നു പദ്ധതിയുടെ നടത്തിപ്പ്. തുടര്‍ന്ന് പോസ്റ്റ് ടെസ്റ്റിലൂടെ കുട്ടികളുടെ എഴുത്ത്, വായന സര്‍ഗാത്മക രചനകള്‍ എന്നിവ പരിശോധിച്ചാണ് വിജയ പ്രഖ്യാപനം നടത്തിയത്. ഹെഡ്മിസ്ട്രസ് വി.എ റഹീമബീവി, സീനിയര്‍ അധ്യാപിക കെ.എം നൗഫല്‍, എസ് ആര്‍ജി കണ്‍വീനര്‍ അജിതരാജ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!