പാ​മ്പാ​ക്കു​ട​യി​ൽ മ​ണ്ണ് ഖ​ന​നം: പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി സ്ഥ​ലം ഉ​ട​മ കോ​ട​തി​യി​ൽ

പിറവം: പാമ്പാക്കുടയില്‍ മണ്ണ് ഖനനത്തിന് പോലീസ് സംരക്ഷണം തേടി സ്ഥലം ഉടമ കോടതിയെ സമീപിച്ചു. ഇതിനെതിരേയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സമരം ഇന്നും തുടരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. സ്ഥലം ഉടമയായ ടോമി കുര്യാക്കോസ് മംഗലത്താണ് കോടതിയെ സമീപിച്ചത്. സംരക്ഷണം അനുവദിക്കുന്നതില്‍ എതിര്‍ കക്ഷികളായ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ അഭിപ്രായത്തിനായി നോട്ടീസ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തില്‍, വില്‍സണ്‍ കെ. ജോണ്‍, ജിനു സി. ചാണ്ടി, ഇ.വി. ഫിലിപ്പ്, രാജു കോല്‍പ്പാറ എന്നിവര്‍ക്കാണ് കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചത്. ഇന്നും ലോറി തടയല്‍ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Back to top button
error: Content is protected !!