സ്വാതന്ത്ര്യ ദിനാഘോഷവും ശ്രദ്ധക്ഷണിക്കല്‍ സായാഹ്നവും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: പായിപ്ര സൂര്യോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും ശ്രദ്ധക്ഷണിക്കല്‍ സായാഹ്നവും സംഘടിപ്പിച്ചു. ശ്രദ്ധക്ഷണിക്കല്‍ സായാഹ്നത്തില്‍ ഇന്ത്യന്‍ ഭരണഘടന ഇന്നലെ ഇന്ന് നാളെ എന്നവിഷയത്തില്‍ മുന്‍ വനിത കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് ജബ്ബാര്‍ കുന്നുമ്മേക്കുടി അധ്യക്ഷത വഹിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം.കെ. അബ്ദുള്‍ സത്താര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി. വിജയന്‍, പഞ്ചായത്ത് മെമ്പര്‍ പി.എച്ച് . സക്കീര്‍ ഹുസൈന്‍, പായിപ്രകൃഷ്ണന്‍, ഇ.ബി. ജലാല്‍, അഡ്വ. എല്‍ദോസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!