സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

അരിക്കുഴ: ഉദയ വൈഎംഎ ലൈബ്രറിയുടെ നേതൃത്വത്തില്‍ തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പിന് അഹല്യ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ശ്രീഹരി നേതൃത്വം നല്‍കി. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്‍, സെക്രട്ടറി അനില്‍ എം.കെ, കമ്മിറ്റിയംഗം മധു കെ.വി എന്നിവര്‍ പങ്കെടുത്തു.

 

 

Back to top button
error: Content is protected !!