സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: കോതമംഗലം സെന്റ്. ജോസഫ്‌സ് ഹോസ്പിറ്റല്‍ ധര്‍മ്മഗിരിയും, ചെറുകുന്നം നാട്ടു നന്മ പരസ്പര സഹായ സമിതിയും സംയുക്തമായി ചെറുകുന്നം പാല്‍ സൊസൈറ്റിയില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. നാട്ടു നന്മ പരസ്പര സഹായസമിതി പ്രസിഡന്റ് ഷിബു മാലില്‍ അധ്യക്ഷത വഹിച്ചു. സെന്റ് .ജോസഫ്‌സ് ഹോസ്പിറ്റല്‍ ധര്‍മ്മഗിരി അഡ്മിനിസ്‌ട്രേറ്റര്‍ സി.അഭയ എംഎസ്‌ജെ മുഖ്യാതിഥിയായി. നാട്ടു നന്മ പരസ്പര സഹായസമിതി സെക്രട്ടറി നിതിന്‍ ജോസഫ്, സമിതി അംഗം ജോര്‍ജ് പീറ്റര്‍, എസ്.കെ.എസ് സെക്രട്ടറി മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.കെ.എസ് സെക്രട്ടറി മോഹന്‍കുമാര്‍ ക്യാമ്പിന് ആശംസ അറിയിച്ചു. സെന്റ്.ജോസഫ്‌സ് ഹോസ്പിറ്റല്‍ ധര്‍മ്മഗിരി ആശുപത്രി നേത്രരോഗ വിദ്ഗധന്‍ ഡോ.വി.ആര്‍.മണി പരിശോധന ക്യാമ്പിന് നേതൃത്വം നല്‍കി.

Back to top button
error: Content is protected !!