സൗജന്യ നേത്ര പരിശോധന ക്യാമ്പും,തിമിര രോഗനിര്‍ണ്ണയവും സംഘടിപ്പിച്ചു

പല്ലാരിമംഗലം: മാവുടി ഫ്രണ്ട്‌സ് ലൈബ്രറിയുടേയും, കാക്കനാട് ശുശ്രുത കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിര്‍ണ്ണയവും സംഘടിപ്പിച്ചു. ലൈബ്രറിയില്‍ നടത്തിയ ക്യാമ്പ് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.പി പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, വാര്‍ഡ് മെമ്പര്‍ ഷിബി ബോബന്‍, എം.എം ബഷീര്‍, സന്ധ്യാ വിനോദ്, എല്‍ദോസ് വര്‍ഗ്ഗീസ്, എം.എന്‍ സുകുമാരന്‍, പി സുറുമി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!