രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി, മാറാടി വനിത വില്ലേജ് സഹകരണ ബാങ്ക്, നവോദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്, ഐഎംഎ തൊടുപുഴ എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റെഡ് ക്രോസ്സ് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ചിന്നമ്മ വര്‍ഗീസ്, വില്ലേജ് ഇമ്പ്രൂവ്മന്റ് സോസൈറ്റി പ്രസിഡന്റ് സാബു ജോണ്‍, ഐഎംഎ ഡയറക്ടര്‍ ജയന്‍, റെഡ് ക്രോസ്സ് രക്തദാന കമ്മിറ്റി കണ്‍വീനര്‍ ബിനേഷ് എം.സി, എല്‍ദോ ബാബു വട്ടക്കാവന്‍, ഫ്രഡി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ 27 പേര്‍ രക്തദാനം നടത്തി.

 

Back to top button
error: Content is protected !!