കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഓപ്പണ്‍ ജിംനേഷ്യം പ്രവര്‍ത്തനമാരംഭിച്ചു

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ ഓപ്പണ്‍ ജിംനേഷ്യം പ്രവര്‍ത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന കാലഘട്ടത്തില്‍ ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കോതമംഗലം നഗരസഭ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ഓപ്പണ്‍ ജിംനേഷ്യം ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തന മേഖല പത്ത് പഞ്ചായത്തുകളാണെങ്കിലും ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് രണ്ടു കോടതിയും, ഏഴ് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. അവിടെ ജോലി ചെയ്യുന്നവര്‍, നാട്ടുകാര്‍, പൊതുജനങ്ങള്‍, ഏവര്‍ക്കും സൗജന്യമായി വ്യായാമം ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ബ്ലോക്ക് പഞ്ചായത്ത് സാധ്യമാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഓപ്പണ്‍ ജിംനേഷ്യം നടപ്പാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോമി തെക്കേക്കര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ മാമച്ചന്‍ ജോസഫ്, ജെസി സാജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാലി ഐപ്, ജയിംസ് കോറമ്പേല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനിസ് ഫ്രാന്‍സിസ്, ഡയാന നോബി, നിസമോള്‍ ഇസ്മയില്‍, റ്റി.കെ. കുഞ്ഞുമോന്‍, ലിസി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, ഫീജിന അലി, ജോയിന്റ് ബിഡിഒ കെ.എം. ആജറ, അസിസ്റ്റന്റ് എക്‌സ്‌ക്ലൂസീവ് എന്‍ജിനീയര്‍ ധന്യ എന്‍. ജനാര്‍ദനന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയ മോള്‍ തോമസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ എല്‍ദോസ് പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!