ഐഎന്റ്റിയുസിയുടേയും കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

ആരക്കുഴ: ഐഎന്റ്റിയുസിയുടേയും കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐഎന്റ്റിയു സി മണ്ഡലം പ്രസിഡന്റ് ഷാജി പുളിക്കത്തടം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി പി ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റ് പോള്‍ ലൂയിസ്. സാബു പൊതൂര്‍, സജി ഏലിയാസ്, ഷൈന്‍ ജേക്കബ്, ജയിംസ് പീറ്റര്‍, സോണി മാതേക്കല്‍,ലസിത മോഹനന്‍ ജിജു ഓണാട്ട്,വിഷ്ണു ബാബു, ജോയ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!