ഉപഭോക്താക്കൾക്ക് ആശ്വാസം സവാള വില കുറയുന്നു.

മുവാറ്റുപുഴ : വിദേശത്തുനിന്നടക്കം വിപണിയിലേക്ക് സവാള എത്തിത്തുടങ്ങിയതോടെ സവാള വില കുറയുന്നു.മുവാറ്റുപുഴയിൽ ഇന്നലെ ഒരു കിലോ സവാളയുടെ വില 100-110 രൂപയായി താഴ്ന്നു.കഴിഞ്ഞ ദിവസങ്ങളിൽ 180 രൂപ വരെയായി വില ഉയർന്നിരുന്നു. 200 രൂപയിലെത്തിയ ഉള്ളി വിലയിലും കുറവ് വന്നിട്ടുണ്ട്.മൂവാറ്റുപുഴയിലെ വിവിധയിടങ്ങളിൽ വഴിയരികിലെ കച്ചവടക്കാർ സവോള വില്പന നടത്തിയത് ഒന്നേകാൽ കിലോക്ക് നൂറുരൂപയും,ഉള്ളിവില ഒന്നര കിലോ നൂറ് രൂപയും എന്നതായിരുന്നു.ഇന്ത്യയിലെ പ്രമുഖ ഉള്ളി ഉല്പാദന കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് മേഖലയില്‍ വിളവെടുപ്പ് ആരംഭിച്ചതും,വിദേശ രാജ്യങ്ങളിൽ നിന്നും സവോള ഇറക്കുമതി ചെയ്തതും വിലകുറയാന്‍ കാരണമായി. വില കുതിച്ചുയര്‍ന്നതോടെ വില്പന കാര്യമായി കുറഞ്ഞിരുന്നു. ഇതും ഉള്ളിയുടെ സ്റ്റോക്ക് വര്‍ധിപ്പിച്ചു. ഈമാസം അവസാനത്തോടെ വില 50-ലേക്ക് എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.