ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും.

മൂവാറ്റുപുഴ : ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. വി​ത​ര​ണ​ത്തി​നാ​യി കി​റ്റു​ക​ള്‍ മു​ഴു​വ​ന്‍ എ​ത്തി​ച്ച​താ​യി ഭ​ക്ഷ്യ​വ​കു​പ്പ് അ​റി​യി​ച്ചു. കി​റ്റ് വി​ത​ര​ണം ഇ​ന്ന് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​നി 3, 27,737 കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് കൂ​ടി കി​റ്റ് ന​ല്‍​കാ​നു​ണ്ട്. ഓ​ണ​ക്കി​റ്റ് ഇ​തു​വ​രെ പ​കു​തി​യോ​ളം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​രു​ന്നു.
ഞാ​യ​റാ​ഴ്ച രാ​ത്രി വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 2,59, 944 കി​റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത്. അ​തേ​സ​മ​യം ഇ​ന്ന് റേ​ഷ​ന്‍ ക​ട​ക​ള്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ പ്ര​വ​ര്‍​ത്തി​ക്കും.
ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ആ​ദി​വാ​സി ഊ​രു​ക​ളി​ലെ​യും കി​റ്റ് വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യ​താ​യി സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ഓ​രോ ജി​ല്ല​ക​ളി​ലേ​യും കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി അ​റി​യി​ക്കാ​ന്‍ ഭ​ക്ഷ്യ​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
കി​റ്റി​ലെ മി​ല്‍​മ​യു​ടെ പാ​യ​സ​ക്കൂ​ട്ട് സ​മ​യ​ത്തി​ന് എ​ത്താ​തി​രു​ന്ന​തി​നാ​ൽ പ​ല ജി​ല്ല​ക​ളി​ലും കി​റ്റ് വി​ത​ര​ണം നേ​ര​ത്തെ മു​ട​ങ്ങി​യി​രു​ന്നു.
Back to top button
error: Content is protected !!