ആവേശം വാനോളമെത്തി കോതമംഗലത്തെ യുഡിഎഫിന്റെ കൊട്ടിക്കലാശം

കോതമംഗലം: സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ സാന്നിധ്യത്താല്‍ കോതമംഗലത്ത് യുഡിഎഫിന്റെ കലാശക്കൊട്ടിലെ ആവേശം വാനോളമെത്തി. കോതമംഗലം മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ നിന്നും ഇന്നലെ വൈകുന്നേരം നാലരയോടെ ആരംഭിച്ച കലാശക്കൊട്ടില്‍ നിയോജകമണ്ഡലത്തിലെ എല്ലാഭാഗത്തുനിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും പങ്കടുത്തു. സ്ഥാനാര്‍ഥിയുടെ ചിത്രമേന്തി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്ന കലാശക്കൊട്ട് ഹൈറേഞ്ച് ജംഗ്ഷനില്‍ സമാപിച്ചു. പഞ്ചവാദ്യത്തിനും താളമേളങ്ങള്‍ക്കുമൊപ്പം പൂക്കാവടിയും തെയ്യവും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ കലാശക്കൊട്ടിന് മിഴിവേകി. സ്ഥാനാര്‍ഥിക്കൊപ്പം യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുമ്പുറം, എഐസിസി മെമ്പര്‍ ജെയ്സണ്‍ ജോസഫ്, മുന്‍ മന്ത്രി ടി.യു. കുരുവിള, കെപിസിസി. ജനറല്‍ സെക്രട്ടറി എസ്. അശോകന്‍, എ.പി. ഉസ്മാന്‍, കെ.പി. ബാബു, ഷമീര്‍ പനക്കല്‍, ഇബ്രാഹിം കവലയില്‍, ബാബു ഏലിയാസ്, പി.പി. ഉതുപ്പാന്‍, മാത്യു ജോസഫ്, പി.കെ. മൊയ്ദു, ഇ.എം. മൈക്കിള്‍, എ.സി. രാജശേഖരന്‍, എം.എസ്. എല്‍ദോസ്, എബി എബ്രഹാം, വി.വി. കുര്യന്‍, പ്രിന്‍സ് വര്‍ക്കി, പി.എസ്. നജീബ്, എ.ടി. പൗലോസ്, പീറ്റര്‍ മാത്യു, എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!